സ്വർണ്ണക്കടത്ത്; അന്വേഷണ ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി

ഉദ്യോഗസ്ഥനെ പേരെടുത്ത് പറഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ കോൺഗ്രസിൽ നിന്ന് ടി.സിദ്ദിക്കും മറ്റു പലരും രംഗത്തെത്തിയിരുന്നു. പിന്നീടെല്ലാം കമ്മീഷണർ അറിയിക്കും എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു അനീഷ്.

Thursday July 30th, 2020

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി. രാജനെ നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്. ഇടത് ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അതിനിടെ ഇന്ന് കസ്റ്റംസ് വിളിപ്പിച്ച കസ്റ്റംസ് ക്ലിയറൻസ് എജന്റൻസ് അസോസിയേഷൻ നേതാവ് ഹരി രാജിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

സ്വർണ്ണക്കടത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ കസ്റ്റസ് ഉദ്യോഗസ്ഥനായ അനീഷ് പി.രാജൻ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വർണം അടങ്ങിയ ബാഗേജ് പുറത്ത് കടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അനീഷ് പ്രതികരിച്ചതായിരുന്നു കാരണം.

ഉദ്യോഗസ്ഥനെ പേരെടുത്ത് പറഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ കോൺഗ്രസിൽ നിന്ന് ടി.സിദ്ദിക്കും മറ്റു പലരും രംഗത്തെത്തിയിരുന്നു. പിന്നീടെല്ലാം കമ്മീഷണർ അറിയിക്കും എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു അനീഷ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം