നടന്‍ അനില്‍ മുരളി അന്തരിച്ചു

1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. വാല്‍ക്കണ്ണാടി , ദൈവത്തിന്റെ വികൃതികള്‍, ആമേന്‍, ബാബ കല്യാണി, പുത്തന്‍ പണം, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ഡബിള്‍ ബാരല്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി, കലക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Thursday July 30th, 2020

തിരുവനന്തപുരം: മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. വാല്‍ക്കണ്ണാടി , ദൈവത്തിന്റെ വികൃതികള്‍, ആമേന്‍, ബാബ കല്യാണി, പുത്തന്‍ പണം, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ഡബിള്‍ ബാരല്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി, കലക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്. സുമയാണ് ഭാര്യ, മക്കള്‍: ആദിത്യ, അരുന്ധതി.

മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വൈകിട്ട് 3 മുതല്‍ 5 വരെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം തീരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം