ബ്ലാക്ക്‌മെയിലിംഗ് കേസ്; ഷംന കാസിമിന്റെ മൊഴിയെടുത്തു

ഷംന കേസിലും മറ്റ് കേസുകളിലും ഹാരിസും റഫീഖുമാണെന്ന് മുഖ്യ സൂത്രധാരകരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഷംന കാസിമിന്റെ നമ്പര്‍ പ്രതികള്‍ക്ക് ലഭിച്ചതും സിനിമ മേഖലയിലെ ആര്‍ക്കെങ്കിലും സംഘവുമായി ബന്ധമുണ്ടോ എന്നും വിശദമായി പരിശോധിക്കുന്നുണ്ട്.

Tuesday June 30th, 2020

കൊച്ചി: ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് കേസില്‍ പൊലീസ് നടി ഷംന കാസിമിന്റെ മൊഴിയെടുത്തു. ഇന്നലെ പിടിയിലായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസും റഫീഖും ചേര്‍ന്നാണ് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്വര്‍ണ കടത്ത് ആരോപണത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹാലോചന നടത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ വഴിയാണ് പൊലീസ് ഷംന കാസിമിന്റെ മൊഴിയെടുത്തത്. പ്രാരംഭ തെളിവെടുപ്പും ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കി.

ഷംന കേസിലും മറ്റ് കേസുകളിലും ഹാരിസും റഫീഖുമാണെന്ന് മുഖ്യ സൂത്രധാരകരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഷംന കാസിമിന്റെ നമ്പര്‍ പ്രതികള്‍ക്ക് ലഭിച്ചതും സിനിമ മേഖലയിലെ ആര്‍ക്കെങ്കിലും സംഘവുമായി ബന്ധമുണ്ടോ എന്നും വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സിനിമ രംഗത്തെ കൂടുതല്‍ ആളുകളില്‍ നിന്ന് മൊഴിയെടുക്കും. സ്വര്‍ണക്കടത്ത് പ്രതികള്‍ തന്നെയുണ്ടാക്കിയ കഥയാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അതേ സമയം ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് 8 പേരാണ് ഇതുവരെ അറസ്റ്റിലായത്. രണ്ട് പ്രതികള്‍ കൂടി ഇനി പിടിയിലാകാനുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം