രാജ്യത്ത് 24 മണിക്കൂറിനിടെ 418 കോവിഡ് മരണം; സ്ഥിതി സങ്കീര്‍ണം

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി തുടരുകയാണ്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേര്‍ക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 58.67 ശതമാനമായി ഉയര്‍ന്നു.

Tuesday June 30th, 2020

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 418 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി തുടരുകയാണ്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേര്‍ക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 58.67 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 86,08,654 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53 ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മൊത്തം രോഗികളുടെ 79 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയില്‍ 181 മരണവും 5257 കോവിഡ് കേസും കൂടി സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 1,69,883 ആയി.മരണ സഖ്യ 7610 കടന്നു. സംസ്ഥാനത്ത് 67 പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 750 ആയി. ഡല്‍ഹിയില്‍ 2084 കോവിഡ് കേസും 57 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു ആകെ രോഗികള്‍ 85161 ഉം മരണ സംഖ്യ 2680 ആയി.ഡല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 440 ആയി. ഗുജറാത്തില്‍ ഇതുവരെ 31,938 കേസും 1827 മരണവും റിപ്പോര്‍ട്ട് ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം