ഉത്രയെ കൊലപ്പെടുത്തിയത് ഇന്‍ഷൂറന്‍സ് തുക തട്ടാനെന്ന് സൂചന

വിവാഹ സമയത്ത് കിട്ടിയ 100 പവന്‍ സ്വര്‍ണവും ലക്ഷങ്ങളും തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കുക മാത്രമായിരുന്നില്ല സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ മരണം പോലും പ്രയോജനപ്പെടുത്തി പണമുണ്ടാക്കാനായിരുന്നു ശ്രമം.

Saturday May 30th, 2020

കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് ഇന്‍ഷുറന്‍സ് തുക തട്ടാനെന്ന് സൂചന. ഭര്‍ത്താവ് സൂരജ് ഉത്രയുടെ പേരില്‍ വലിയ തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായാണ് വിവരം. വിവാഹ സമയത്ത് കിട്ടിയ 100 പവന്‍ സ്വര്‍ണവും ലക്ഷങ്ങളും തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കുക മാത്രമായിരുന്നില്ല സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ മരണം പോലും പ്രയോജനപ്പെടുത്തി പണമുണ്ടാക്കാനായിരുന്നു ശ്രമം. ഇതിനാണ് ഒരു വര്‍ഷം മുമ്പ് ഉത്രയുടെ പേരില്‍ സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. പോളിസിയെടുത്ത് ഒരു വര്‍ഷം കഴിഞ്ഞ് മരണം സംഭവിച്ചാല്‍ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും. ഈ തുകയില്‍ കണ്ണുവെച്ച് കൂടിയായിരുന്നു ഉത്രയുടെ കൊലപാതകം. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിലാണ് സൂരജ് ഇത് അന്വേഷണ സംഘത്തോട് സമ്മതിച്ചത്. പോളിസി സംബന്ധിച്ച രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സൂരജിന്റെ കുടുംബത്തെയും ഇതിന്റെ ഭാഗമായി ചോദ്യം ചെയ്‌തേക്കും.

അതേസമയം സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ നാല് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വനം വകുപ്പും കോടതിയില്‍ അപേക്ഷ നല്‍കും. അനധികൃതമായി പാമ്പിനെ കൈവശം വെച്ചതിനും വിറ്റതിനുമായി സൂരജിനും സുരേഷിനുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം