അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചു

വര്‍ഷത്തില്‍ 4കോടി ഡോളര്‍ മാത്രം നല്‍കുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നത്. എന്നാല്‍ അമേരിക്കയാകട്ടെ വര്‍ഷത്തില്‍ 45കോടി ഡോളറാണ് നല്‍കുന്നത്’

Saturday May 30th, 2020

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ” വര്‍ഷത്തില്‍ 4കോടി ഡോളര്‍ മാത്രം നല്‍കുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നത്. എന്നാല്‍ അമേരിക്കയാകട്ടെ വര്‍ഷത്തില്‍ 45കോടി ഡോളറാണ് നല്‍കുന്നത്”- ട്രംപ് പറഞ്ഞു. ”അമേരിക്കയുടെ അഭ്യര്‍ത്ഥനകള്‍ നടപ്പാക്കുന്നതില്‍ സംഘടന പരാജയപ്പെട്ടു. ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളും നടപ്പാക്കിയില്ല.

അതുകൊണ്ട് രാജ്യം ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കകയാണ്”-ട്രംപ് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന പണം ഇനിമുതല്‍ ഇതേ ദൗത്യം നിറവേറ്റുന്ന മറ്റ് സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യസംഘടനയ്ക്കുളള ധനസഹായം നേരത്തെ തന്നെ ട്രംപ് നിര്‍ത്തിവച്ചിരുന്നു. ഇതിനെതിരേ നോം ചോംസ്‌കിയെ പോലുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം