പൗരത്വ സംരക്ഷണ സമരം; ഡല്‍ഹിയില്‍ അറസ്റ്റിലായ നതാഷക്കെതിരെയും യു.എ.പി.എ

ഫെബ്രുവരി 23ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Saturday May 30th, 2020

ന്യൂഡല്‍ഹി: ഡല്‍ഹി അക്രമത്തിന്റെ പേരില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥിനി നതാഷ നര്‍വാളിനെതിരെ യുഎപിഎ ചുമത്തി. കേസില്‍ യുഎപിഎ ചുമത്തപ്പെട്ട ഒന്‍പതാമത്തെ ആളാണ് നതാഷ. കൂടെ അറസ്റ്റിലായ ദേവാംഗനക്കെതിരെയും യുഎപിഎ ചുമത്തിയേക്കും. ഇരുവരും സ്ത്രീപക്ഷ കൂട്ടായ്മയായ പിഞ്ച്‌റ തോഡ് പ്രവര്‍ത്തകരാണ്.
ഫെബ്രുവരി 23ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഇവര്‍ സമരം നടത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 186, 353 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം