ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയെന്ന് ചെന്നിത്തല

വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുകയാണ്. വിദേശത്ത് മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ല. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ബെവ് ക്യൂ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഉത്തരവാദിയാണ്.

Saturday May 30th, 2020

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി. യുഡിഎഫ് എംപിമാരുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലുമായിരുന്നു ധര്‍ണ. പ്രവാസികളെ അപമാനിക്കുന്ന മുഖ്യമന്ത്രി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണ്. സര്‍ക്കാര്‍ ധിക്കാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുകയാണ്. വിദേശത്ത് മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ല. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ബെവ് ക്യൂ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഉത്തരവാദിയാണ്. ഐടി സെക്രട്ടറി ശിവശങ്കരനാണ് കമ്പനിയെ തെരഞ്ഞെടുത്തത്. ഐടി സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രവാസികള്‍ക്കായി ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ ഫൈന്‍ ഏര്‍പ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കില്‍ കുറച്ചു പേരെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസികളില്‍ നിന്ന് ക്വാറന്റീന് പണം ഈടാക്കുന്നത് നിര്‍ത്തണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സെക്രട്ടറിയേറ്റ് ധര്‍ണയില്‍ പങ്കെടുത്തു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന ധര്‍ണ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹ്നാനാണ് എറണാകുളത്ത് ധര്‍ണക്ക് നേതൃത്വം നല്‍കിയത്. തൃശൂരില്‍ ടിഎന്‍ പ്രതാപനും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ധര്‍ണ ഉദ്ഘാടനം ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം