ബ്ലാക്ക്മാൻ ഭീതി പരത്തി പീഡനശ്രമം: രണ്ടു പേർ പിടിയിൽ

ബ്ലാക്ക് മാന്‍ ഭീതി പരത്തിയാണ് പെണ്‍കുട്ടികളുടെ വീടുകളില്‍ എത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. റോഡ്സൈ‍ഡില്‍ ഉപേക്ഷിച്ചുപോയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

Saturday May 30th, 2020
ചിത്രം സാങ്കല്‍പികമാണ്

കോഴിക്കോട്: ലോക്ഡൌണിന്‍റെ മറവില്‍ രാത്രിയില്‍ ബ്ലാക്ക് മാന്‍ ഭീതി പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പോക്സോ നിയമം പ്രകാരം മുക്കം പോലീസാണ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് മുക്കത്ത് രാത്രിയില്‍ ബ്ലാക്ക്മാന്‍ ഭീതി പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായത്. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ്, പൊയിലില്‍ അജ്മല്‍ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. നവമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടികളെ ഇവര്‍ പരിചയപ്പെട്ടത്. ബ്ലാക്ക് മാന്‍ ഭീതി പരത്തിയാണ് പെണ്‍കുട്ടികളുടെ വീടുകളില്‍ എത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. റോഡ്സൈ‍ഡില്‍ ഉപേക്ഷിച്ചുപോയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പോക്സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ. സുഭദ്രാമ്മയുടെ മുന്‍പാകെ ഹാജരാക്കി പ്രതികളെ റിമാന്‍റ് ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം