പാലത്തായി പീഡനക്കേസ് പ്രതിക്ക് താരപദവി; പിണറായി പോലിസിന്റെ അടുത്ത ടാസ്‌ക്

നേരത്തേ ലോക്കല്‍ പൊലീസ് ചുമത്തിയ പോക്‌സോ വകുപ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഒഴിവാക്കിയതോടെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും ഹൈകോടതിയില്‍ ഹരജി നല്‍കി. കഴിഞ്ഞ ദിവസം ഇത് പരിഗണിക്കവെ പ്രതിക്ക് അനുകൂല നിലപാടുമായാണ് പൊലീസ് വീണ്ടും രംഗത്തുവന്നത്.

Saturday August 29th, 2020

കോഴിക്കോട്: പാലത്തായി ബാലിക പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. കേസില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ അതിന്റെ ആന്റി ക്ലൈമാക്‌സിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് സാമൂഹിക നിരീക്ഷകന്‍ ബഷീര്‍ വള്ളിക്കുന്ന് ആരോപിച്ചു. ”ജാമ്യം തേടി പുറത്ത് വന്ന പ്രതിക്ക് താരപദവി നേടിക്കൊടുക്കുകയാണ് ഇനി പിണറായി സഖാവിന്റെ പൊലീസിന്റെ അടുത്ത ടാസ്‌ക്. അതിന് വേണ്ടിയാണ് ഇരയെ അപമാനിക്കുകയും കുറ്റം ഇരയുടെ തലയില്‍ ചാര്‍ത്തുകയും ചെയ്യുന്നത്” ബഷീര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബി.ജെ.പി തൃപ്പങ്ങോട്ടുര്‍ പഞ്ചായത്ത് അധ്യക്ഷനും ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ അധ്യാപക പരിഷത്തിന്റെ ജില്ല നേതാവുമാണ് പ്രതിയായ കടവത്തൂര്‍ കുനിയില്‍ പത്മരാജന്‍. നേരത്തേ ലോക്കല്‍ പൊലീസ് ചുമത്തിയ പോക്‌സോ വകുപ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഒഴിവാക്കിയതോടെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും ഹൈകോടതിയില്‍ ഹരജി നല്‍കി. കഴിഞ്ഞ ദിവസം ഇത് പരിഗണിക്കവെ പ്രതിക്ക് അനുകൂല നിലപാടുമായാണ് പൊലീസ് വീണ്ടും രംഗത്തുവന്നത്. ജാമ്യം റദ്ദാക്കേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു. കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്.

ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം:
പാലത്തായി ബാലിക പീഡന കേസ് പ്രതീക്ഷിച്ചത് പോലെ തന്നെ അതിന്റെ ആന്റി ക്ലൈമാക്‌സിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കേസന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്ത് തന്നെ സംഘിനേതാവിനെ രക്ഷിച്ചെടുക്കാന്‍ ഒരു മൊബൈല്‍ സംഭാഷണ ഡ്രാമയുമായി വന്ന നാള്‍ മുതല്‍ ഈ കേസ് എങ്ങോട്ട് പോകുമെന്ന് വ്യക്തമായിരുന്നു. പീഡകന്‍ ജാമ്യം കിട്ടി പുറത്ത് വന്നു. അതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ ടാസ്‌ക്.. ഇനി പിണറായി സഖാവിന്റെ പൊലീസിന്റെ അടുത്ത ടാസ്‌ക് പുറത്ത് വന്ന അയാള്‍ക്ക് ഒരു താരപദവി നേടിക്കൊടുക്കയാണ്. അതിന് വേണ്ടത് ഇരയെ അപമാനിക്കുകയും കുറ്റം ഇരയുടെ തലയില്‍ ചാര്‍ത്തുകയുമാണ്. ആ ഡ്രാമയാണ് ഇപ്പോള്‍ നടക്കുന്നത്. പീഡിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞ് കള്ളക്കഥകള്‍ പറയുകയാണെന്നും ഭാവനയില്‍നിന്ന് കഥകള്‍ മെനയുകയാണെന്നും കോടതിയില്‍ പറഞ്ഞിരിക്കുന്നത് പൊലീസാണ്. സംഘികള്‍ പ്രതിപ്പട്ടികയില്‍ എത്തുന്ന ഏത് കേസും കേരളത്തിലെ പൊലീസ് കൈകാര്യം ചെയ്യുന്ന ഒരു രീതി പരിശോധിച്ചാല്‍ കൃത്യമായി മനസ്സിലാക്കാവുന്ന ഒരു കാര്യം യു.പിയിലെ യോഗി പൊലീസിന്റെ ഒരു തനിപ്പകര്‍പ്പാണ് പിണറായിയുടെ പൊലീസും എന്നതാണ്. ഈ കേസും അതിന്റെ മറ്റൊരു ഉദാഹരണം മാത്രം. ഇനി നടക്കാനുള്ളത് ഒരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച മനുഷ്യമൃഗം ഇരയായി മാറുന്നതും പീഡനം ഏറ്റുവാങ്ങിയ കുഞ്ഞ് പ്രതിയായി മാറുന്നതുമാണ്. ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് സംഘി പോലീസിന്റെ തിരക്കഥ പൂര്‍ത്തിയാക്കണം.. അതാണ് ഐ.ജിയുടെ അടുത്ത ടാസ്‌ക്.. അതിനായി കാത്തിരിക്കാം..

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം