ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഒറ്റ വോട്ടര്‍ പട്ടികക്ക് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കേന്ദ്രം കുറേ കാലമായി മുന്നോട്ട് വക്കുന്ന ആശയമാണിത്. ഇതിനായി ഭരണഘടനയുടെ 243കെ 243 സെഡ്-എ അനുഛേദങ്ങള്‍ ഭേഭഗതി ചെയ്യും. പൊതു വോട്ടര്‍ പട്ടികയ്ക്ക് തടസമായുള്ള സംസ്ഥാന നിയമങ്ങളും റദ്ദാക്കും.

Saturday August 29th, 2020

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്കായി കേന്ദ്രം നടപടികള്‍ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടര്‍ പട്ടിക ആദ്യം യാഥാര്‍ത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടര്‍ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക. ചില സംസ്ഥാനങ്ങള്‍ക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടര്‍ പട്ടികയുണ്ട്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടികയാണ് തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും.

ഒറ്റ വോട്ടര്‍ പട്ടികക്ക് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കേന്ദ്രം കുറേ കാലമായി മുന്നോട്ട് വക്കുന്ന ആശയമാണിത്. ഇതിനായി ഭരണഘടനയുടെ 243കെ 243 സെഡ്-എ അനുഛേദങ്ങള്‍ ഭേഭഗതി ചെയ്യും. പൊതു വോട്ടര്‍ പട്ടികയ്ക്ക് തടസമായുള്ള സംസ്ഥാന നിയമങ്ങളും റദ്ദാക്കും. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് നീക്കം. നടപടികള്‍ എകോപിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും വിവരമുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം