ന്യൂഡല്‍ഹി: രാജ്യത്ത് 34 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 3,463,972 ആയി. 24 മണിക്കൂറിനിടെ 65,050 പേര് രോഗമുക്തരായി. ആകെ മരണം 62,550 ആണ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 212ാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ 34 ലക്ഷം കടക്കുന്നത്. വ്യാഴാഴ്ചയാണ് കൊവിഡ് കേസുകള്‍ 33 ലക്ഷം കടന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 7,52,424 ആയി. ആകെ രോഗമുക്തരുടെ എണ്ണം 26 ലക്ഷം കടന്ന് 2,648,998 ആയി. അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് 76.47 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് കോവിഡ് രോഗികള്‍ 34 ലക്ഷം കടന്നു
വ്യാഴാഴ്ചയാണ് കൊവിഡ് കേസുകള്‍ 33 ലക്ഷം കടന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 7,52,424 ആയി. ആകെ രോഗമുക്തരുടെ എണ്ണം 26 ലക്ഷം കടന്ന് 2,648,998 ആയി.
Saturday August 29th, 2020