ജോസ് കെ മാണി ബി.ജെ.പിക്കൊപ്പം? നിലപാട് അറിഞ്ഞ ശേഷം തീരുമാനമെന്ന് സുരേന്ദ്രന്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ അംഗീകരിക്കുന്ന ആര്‍ക്കും എന്‍ഡിഎയുടെ ഭാഗമാകാം എന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Monday June 29th, 2020

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് അറിഞ്ഞശേഷം മാത്രമേ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ വ്യക്തത വരുത്തേണ്ടത് ജോസ് കെ മാണിയാണ്. അതിനുശേഷം മാത്രമേ ബിജെപി ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടതുള്ളു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ അംഗീകരിക്കുന്ന ആര്‍ക്കും എന്‍ഡിഎയുടെ ഭാഗമാകാം എന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കുകയാണെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. ചര്‍ച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ല. ജോസ് വിഭാഗത്തിന്റേത് ധിക്കാര നടപടിയാണ്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയില്‍ ആവശ്യമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. അവൈലബിള്‍ സ്റ്റിയറിംഗ് കമ്മിറ്റി നാളെ രാവിലെ 10.30 ന് ചേരും. അതിനു ശേഷം മറ്റ് രാഷ്ട്രീയ തീരുമാനങ്ങളുമായി മുന്നോട്ടുപോകും. സെലക്ടീവ് ആയിട്ടുള്ള ജസ്റ്റീസ് ആണ് നടപ്പിലാക്കുന്നത്. ചില ധാരണകളും പരാമര്‍ശങ്ങളും ബോധപൂര്‍വം മറന്നുപോകുന്നു എന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. യുഡിഎഫ് പുറത്താക്കിയത് കെ.എം.മാണിയെയെന്നും ജോസ് കെ.മാണി പറഞ്ഞു. ഇത് രാഷ്ട്രീയപ്രശ്‌നമല്ല, നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ പാലിക്കണമെന്നാണ് പറയുന്നത്. കാലുമാറ്റക്കാരന് പാരിതോഷികമായി പദവി നല്‍കണമെന്ന വാദം അനീതിയാണ്. ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജിവയ്ക്കില്ലെന്ന് നിലപാടെടുത്തത്. ഈ അളവുകോല്‍ വച്ചാണെങ്കില്‍ പി.ജെ.ജോസഫിനെ ആയിരം തവണ പുറത്താക്കണമെന്നും ജോസ്.കെ.മാണി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം