വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു

വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരുമെല്ലാം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. രാത്രിയില്‍ യുവാവ് എന്തിനാണ് വനിത ഹോസ്റ്റലില്‍ എത്തിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Friday May 29th, 2020

പാലക്കാട്: കഞ്ചിക്കോട് വനിത ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു. വ്യാഴാഴ്ച രാത്രി ഹോസ്റ്റല്‍ വളപ്പില്‍ അതിക്രമിച്ച് കയറിയ വ്യക്തിയാണ് കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി.എം ജോണിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് യുവാവ് ആതുരാശ്രമം ഹോസ്റ്റല്‍ വളപ്പിലെത്തിയത്. ഹോസ്റ്റലിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന 71 വയസുള്ള സെക്യൂരിറ്റി ജോണ്‍ അജ്ഞാതനെ തടഞ്ഞു. വാക്കുതര്‍ക്കത്തിനെടുവില്‍ അതിക്രമിച്ച് ഹോസ്റ്റലില്‍ എത്തിയ ആള്‍ കമ്പിവടി കൊണ്ട് ജോണിന്റെ തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ ജോണ്‍ നിലത്ത് വീണു. നിലത്ത് വീണ് കിടന്നതിന് ശേഷവും കമ്പിവടികൊണ്ട് ജോണിന്റെ തലക്ക് അടിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ജോണിനെ പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഡോഗ് ക്വാഡും പരിശോധനക്കെത്തി. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരുമെല്ലാം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. രാത്രിയില്‍ യുവാവ് എന്തിനാണ് വനിത ഹോസ്റ്റലില്‍ എത്തിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം