പ്രകൃതി വിരുദ്ധ പീഡനം: വേങ്ങരയിൽ കടയുടമ അറസ്റ്റിൽ

ഒരു വർഷം മുമ്പ് കുട്ടിയെ ഇയാൾ നിരന്തരം ലൈംഗിക പീഢനത്തിനു വിധേയമാക്കിയതായും പ്രതിയുടെ കടയിലേക്ക് കുട്ടി സാധനങ്ങൾ വാങ്ങാൻ പോകുന്നത് വിസമ്മതിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പീഢന വിവരം പുറത്തായതെന്നും പോലീസ് പറഞ്ഞു.

Tuesday July 28th, 2020

വേങ്ങര: ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കനെ അറസ്റ്റു ചെയ്തു. പറപ്പൂർ കുഴിപ്പുറം തെക്കരകത്ത് അബ്ദുദുൽ റസാകി (53)നെയാണ് വേങ്ങര പോലീസ് അറസ്റ്റു ചെയ്തത്. രക്ഷിതാക്കളെടെ പരാതിയാണ് കേസിനാധാരം. ഒരു വർഷം മുമ്പ് കുട്ടിയെ ഇയാൾ നിരന്തരം ലൈംഗിക പീഢനത്തിനു വിധേയമാക്കിയതായും പ്രതിയുടെ കടയിലേക്ക് കുട്ടി സാധനങ്ങൾ വാങ്ങാൻ പോകുന്നത് വിസമ്മതിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പീഢന വിവരം പുറത്തായതെന്നും പോലീസ് പറഞ്ഞു.

പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു.
സി ഐ സുനീഷ് കെ തങ്കച്ചൻ, എസ് ഐ ഉണ്ണികൃഷ്ണൻ ,എ എസ് ഐ അശോകൻ, ഡബ്ളിയു സി പി ഒ അപർണ്ണ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം