ഇടവേളക്ക് ശേഷം ചെെനയിൽ വീണ്ടും കോവിഡ് 19 ബാധിതർ കൂടുന്നു

ചൈനയിൽ 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസത്തിന് ശേഷം ചൈനയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഏപ്രിൽ 14ന് 89 കോവിഡ് കേസുകളാണ് ചൈനയിൽ സ്ഥിരീകരിച്ചത്.

Tuesday July 28th, 2020

ഷിൻജിയാങ് : ചൈനയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ചൈനയിൽ 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസത്തിന് ശേഷം ചൈനയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഏപ്രിൽ 14ന് 89 കോവിഡ് കേസുകളാണ് ചൈനയിൽ സ്ഥിരീകരിച്ചത്.

മൂന്ന് പ്രവിശ്യകളിലാണ് ഇപ്പോൾ പ്രധാനമായും കേസുകൾ റിപ്പോർട്ട് ചെയ്തത് എന്നതിനാൽ പുതിയ ഒരു കോവിഡ് വേവ് ആണോ എന്ന ആശങ്കയിലാണ് ചൈന. 61ൽ 57 കേസുകളും ഷിൻജിയാങ് പ്രവിശ്യയിലാണ്. ഷിൻജിയാങിലെ കോവിഡ് ക്ലസ്റ്ററിന്റെ ഉറവിടം വ്യക്തമല്ല. വടക്ക് കിഴക്കൻ പ്രവിശ്യയായ ലിയാഉന്നിങിൽ 14 കേസുകൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയൻ അതിർത്തി പ്രവശ്യയായ ജിലിനിൽ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മേയ് മാസത്തിന് ശേഷം ഇവിടെ ആദ്യമായാണ് കോവിഡ് സ്ഥിരീകരിച്ചത്.

ലക്ഷണങ്ങളില്ലാത്തവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പരിശോധന വർധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. ഡാലിയാനിലും ഉറുംഗിയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിലവിൽ 331 പേരാണ് കോവിഡ് ബാധിച്ച് ചൈനയിൽ ചികിത്സയിലുള്ളതെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. ഇതിൽ 21 പേരുടെ നില ​ഗുരുതരമാണ്.

കൊറോണയുടെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാൻ ആയിരുന്നെങ്കിലും മഹാമാരിയായി ലോകമാകെ പടർന്നു. ഇന്ന് അമേരിക്കയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമത്. ചൈനയിൽ ആകെ 83891 പേർക്കാണ് കോവിഡ് ബാധിച്ചത്. 4634 പേർ മരിച്ചു

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം