മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും: മുഖ്യമന്ത്രി

ജനപ്രതിനിധികൾ, കുടുംബശ്രീ-ഹരിതകർമ സേനാ പ്രവർത്തകർ, സന്നദ്ധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും. മെയ് 30, ജൂൺ ആറ് ദിവസങ്ങളിൽ പൊതു ഇടങ്ങളാണ് വൃത്തിയാക്കേണ്ടത്

Thursday May 28th, 2020

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനമാകെ ശുചീകരണ പ്രവർത്തനം നടത്തും.

ജനപ്രതിനിധികൾ, കുടുംബശ്രീ-ഹരിതകർമ സേനാ പ്രവർത്തകർ, സന്നദ്ധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും. മെയ് 30, ജൂൺ ആറ് ദിവസങ്ങളിൽ പൊതു ഇടങ്ങളാണ് വൃത്തിയാക്കേണ്ടത്. മെയ് 31നു പുറമെ ജൂൺ ഏഴിനും വീടും പരിസരവും വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. വരുന്ന ഞായറാഴ്ച വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും അണിനിരന്ന് ശുചീകരണ ദിനമായി മാറ്റണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം