ഡോ. വിശ്വാസ് മേത്ത ഐ. എ. എസ് അടുത്ത ചീഫ് സെക്രട്ടറി

1986ലാണ് ഐ. എ. എസ് ലഭിച്ചത്. ദേശീയതലത്തില്‍ ഒന്‍പതാം റാങ്ക് ആയിരുന്നു. ഐ. എ. എസ് ലഭിക്കുന്നതിന് മുമ്പ് 1985ല്‍ ഐ. പി. എസ് ലഭിച്ചിരുന്നു. 1983ല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ മാനേജ്‌മെന്റ് ട്രെയിനിയായിരുന്നു.

Thursday May 28th, 2020

തിരുവനന്തപുരം: ഡോ.വിശ്വാസ് മേത്ത ഐ.എ.എസ് അടുത്ത ചീഫ് സെക്രട്ടറിയാകും. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നിലവില്‍ ഡോ. വിശ്വാസ് മേത്ത. 1986ലാണ് ഐ. എ. എസ് ലഭിച്ചത്. ദേശീയതലത്തില്‍ ഒന്‍പതാം റാങ്ക് ആയിരുന്നു. ഐ. എ. എസ് ലഭിക്കുന്നതിന് മുമ്പ് 1985ല്‍ ഐ. പി. എസ് ലഭിച്ചിരുന്നു. 1983ല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ മാനേജ്‌മെന്റ് ട്രെയിനിയായിരുന്നു. പിന്നീട് ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവര്‍ത്തിച്ചു.

കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കളക്‌റായാണ് കേരളത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987 ജൂണ്‍ മുതല്‍ 1988 ജൂണ്‍ വരെ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചു. 1988 ഒക്ടോബര്‍ മുതല്‍ 1991 ജനുവരി വരെ വയനാട് ജില്ലയില്‍ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി. 1991 ജനുവരിയില്‍ റവന്യു വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി. 1992 ഫെബ്രുവരിയില്‍ കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡില്‍ എം. ഡിയായി. 1994 നവംബറില്‍ ഇടുക്കി ജില്ല കളക്ടറായി. അതേ വര്‍ഷം ഡിസംബറില്‍ വയനാട് ജില്ലാ കളക്ടറായി. 1996 നംവംബര്‍ മുതല്‍ മില്‍മയുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1998 മാര്‍ച്ചില്‍ ടൂറിസം ഡെപ്യൂട്ടി സെക്രട്ടറിയായി. 1999 മേയില്‍ രാജസ്ഥാനില്‍ ഉദയ്പൂരില്‍ വെസ്റ്റ് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2005 ജൂണില്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ആരോഗ്യവകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റു. 2009 ജൂലൈയില്‍ വീണ്ടും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി. ന്യൂഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളേജില്‍ ജോയിന്റ് സെക്രട്ടറിയും സീനിയര്‍ ഡയറക്ടിംഗ് സ്റ്റാഫായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2012 ഏപ്രിലില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ജോ.സെക്രട്ടറിയായി. 2015 ജനുവരിയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. 2015 ഏപ്രിലില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റു. 2016 മാര്‍ച്ചില്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയായി. 2016 ആഗസ്റ്റില്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ റസിഡന്റ് കമ്മീഷണല്‍ ആന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. 2018 മേയില്‍ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി. 2018 ഡിസംബറില്‍ ജലവിഭവ വകുപ്പിന്റെയും ഭവന വകുപ്പിന്റെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയായി. 2019 ഏപ്രില്‍ മുതല്‍ ആഭ്യന്തരം, വിജിന്‍സ് വകുപ്പുകളുടെ ചുമതലയും ലഭിച്ചു.

ജിയോളജിയില്‍ എം എസ്സിയും എം. ബി. എ ബിരുദവും നേടി. 2003ല്‍ സാംസ്‌കാരിക ടൂറിസവും ഭരണനിര്‍വഹണവും എന്ന വിഷയത്തില്‍ പിഎച്ച് ഡി എടുത്തു. അന്തര്‍ദ്ദേശീയ പ്രസിദ്ധീകരണങ്ങളിലുള്‍പ്പെടെ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെയുള്‍പ്പെടെ ഏകോപനവും നിര്‍വഹിച്ചു വരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം