മലപ്പുറത്ത് ഇന്ന് 47 പേർക്ക് കോവിഡ് ബാധ; 22 പേർക്ക് കോവിഡ് മുക്തി

കൊവിഡ് 19 രോഗം ഭേദമായി 22 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി.

Saturday June 27th, 2020

മലപ്പുറം: ഇന്ന് 47 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സയിലായിരുന്ന 22 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ 460 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൊവിഡ് 19 സ്ഥിരീകരിച്ച് 246 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇന്ന് 1,982 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 26,987 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 348 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 286 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുപേരും കാളികാവ് പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 47 പേരും മുട്ടിപ്പാലം പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ ഏഴുപേരുമാണ് ചികില്‍സയിലുള്ളത്. 24,781 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,858 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. 7,699 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 909 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കൊവിഡ് 19 രോഗം ഭേദമായി 22 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും അന്തര്‍സംസ്ഥാനങ്ങളില്‍നിന്നുമെത്തിയ ഇവര്‍ വിദഗ്ധചികില്‍സയ്ക്കു ശേഷം പൂര്‍ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടത്. പ്രത്യേക ആംബുലന്‍സുകളില്‍ ആരോഗ്യവകുപ്പ് ഇവരെ വീടുകളിലെത്തിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇവര്‍ പൊതുസമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം