മലയാള സിനിമ ഓൺലൈൻ റിലീസിംഗിന് മാനദണ്ഡങ്ങൾ

ഓണ്‍ലൈന്‍ റിലീസിങ്ങിന് താല്പര്യമുള്ളവര്‍ ഈ മാസം മുപ്പതിന് മുമ്പ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ വിവിരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Wednesday May 27th, 2020

കൊച്ചി: മലയാള സിനിമയിൽ ഓൺലൈൻ റിലീസിങ്ങിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം മാനദണ്ഡങ്ങോളോടെ ഓണ്‍ലൈന്‍ റിലീസ് അനുവദിക്കാമെന്നാണ് ധാരണ. മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഓണ്‍ലൈന്‍ റിലീസിങ്ങിന് താല്പര്യമുള്ളവര്‍ ഈ മാസം മുപ്പതിന് മുമ്പ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ വിവിരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവരില്‍ നിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും തുടര്‍നടപടി.

നിലവില്‍ തിയ്യറ്ററുകളുമായി കരാറില്‍ ഏര്‍പ്പെട്ട സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഓണ്‍ലൈന്‍ റിലീസിങ് പ്രഖ്യാപിച്ച വിജയ് ബാബു ചിത്രം ഇതില്‍പെടുന്നതാണ്. പക്ഷേ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല. നിലവിലെ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. റിലീസ് മുടങ്ങി കിടക്കുന്ന 66 സിനിമകളുടെ നിർമ്മാതാക്കളിൽ കൂടുതൽ ആളുകൾക്ക് ഓൺ ലൈൻ റിലീസിങ്ങിന് താല്പര്യമുണ്ടോ എന്നറിഞ്ഞ ശേഷം ചർച്ച ചെയ്ത് വിഷയം പരിഹരിക്കാം എന്ന നിലപാടിലേക്ക് സംഘടനകൾ എത്തുകയായിരുന്നു.

അതേസമയം സിയാദ് കോക്കര്‍ പ്രസിഡന്റായ ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷനും, ലിബര്‍ട്ടി ബഷീറിന്റെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും ചര്‍ച്ചയില്‍ നിന്നും വിട്ട് നിന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം