‘വാരിയംകുന്നന്‍’ ചരിത്ര വഞ്ചനക്കെതിരെ താരയുടെ വീഡിയോ വൈറലാകുന്നു

താരയുടെ ഫേസ്ബുക്ക് പേജിലാണ് സംഘപരിവാറിന്റെ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമത്തിനെതിരെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഘപരിവാരം നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരായ പ്രതികരണങ്ങളില്‍ ഇതിനു മുമ്പും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ് താര.

Friday June 26th, 2020

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമക്കെതിരെ ചരിത്രത്തെ വഞ്ചിച്ച് സംഘപരിവാരം നടത്തുന്ന പ്രചരണങ്ങളുടെ മുനയൊടിച്ച് ചരിത്ര വസ്തുതകളുമായി താരാ തോജോ അലക്‌സിന്റെ വീഡിയോ വൈറലാകുന്നു. താരയുടെ ഫേസ്ബുക്ക് പേജിലാണ് സംഘപരിവാറിന്റെ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമത്തിനെതിരെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഘപരിവാരം നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരായ പ്രതികരണങ്ങളില്‍ ഇതിനു മുമ്പും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ് താര.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഉജ്വല രക്തസാക്ഷിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു നൂറ്റാണ്ടിനിപ്പുറം വീണ്ടും ചര്‍ച്ചയാവുകയാണ്. മലബാര്‍ വിപ്ലവ ചരിത്രത്തെക്കുറിച്ച് വാരിയംകുന്നന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണ് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ചും നുണക്കഥകള്‍ പ്രചരിപ്പിച്ചും തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ നിറവേറ്റാന്‍ എക്കാലവും ശ്രമിക്കുന്ന സംഘപരിവാര്‍, മലബാര്‍ വിപ്ലവത്തെയും അതിന്റെ ഓര്‍മകളെയും വിസ്മൃതിയിലാഴ്ത്താനും മലബാര്‍ വിപ്ലവം ഒരു ഹിന്ദുവിരുദ്ധ കലാപമായിരുന്നു എന്ന് ചിത്രീകരിക്കാനും നിരന്തരം ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ച മാത്രമാണ് മലബാര്‍ വിപ്ലവം ഒരിക്കല്‍ കൂടി സിനിമയാകുന്നു എന്നറിയുമ്പോഴുള്ള ഈ ഹാലിളകല്‍..

താരയുടെ വീഡിയോ താഴെ കാണാം…

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം