ഷംനകാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ പ്രതി കീഴടങ്ങി

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസിലെ പ്രതികള്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. യുവമോഡല്‍ അടക്കം മൂന്ന് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

Friday June 26th, 2020

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസിലെ അഞ്ചാം പ്രതി അബ്ദുല്‍ സലാം കോടതിയില്‍ കീഴടങ്ങി. വിവാഹത്തില്‍ നിന്ന് പിന്‍മാറാനാണ് ഷംനയുടെ കുടുംബം പരാതി നല്‍കിയതെന്ന് പ്രതി ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം നടക്കട്ടെയെന്നും ഷംന പ്രതികരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അഞ്ചാം പ്രതി അബ്ദുല്‍ സലാം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ നേരത്തെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അഞ്ച് പേര്‍ പിടിയിലായി. ഒന്നാം പ്രതി അന്‍വറിന്റെ കൂടെ വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഷംനയെ സമീപിച്ചതെന്നും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും പ്രതി പറഞ്ഞു.

അതിനിടെ ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസിലെ പ്രതികള്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. യുവമോഡല്‍ അടക്കം മൂന്ന് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവ മോഡല്‍ അടക്കം 3 പേരാണ് ഇന്നലെ പരാതി നല്‍കിയത്. 5 പേര്‍ കൂടി പരാതിയുമായി പൊലീസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ 4 പേര്‍ ഇന്ന് നേരിട്ട് പൊലീസില്‍ പരാതി നല്‍കാനെത്തുമെന്നും ഐ ജി വിജയ സാഖറെ പറഞ്ഞു. പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികള്‍

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മോഡലിംഗിനാണെന്ന വ്യാജേന പാലക്കാട് വാളയാറില്‍ വെച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും പൂട്ടിയിടുകയും ചെയ്തു എന്നാണ് പരാതി. പരാതിക്കാരില്‍ ചിലരുടെ പണവും സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. ഒരു വര്‍ഷത്തിനിടെ നിരവധി സ്ഥലങ്ങളില്‍ സംഘം തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു. ഇപ്പോള്‍ ഹൈദരാബാദുള്ള ഷംന കാസിം നാളെ കൊച്ചിയിലെത്തി പൊലീസില്‍ നേരിട്ട് മൊഴി നല്‍കും. കേസില്‍ ഇനി രണ്ട് പേര്‍ കൂടിയാണ് പിടിയിലാകാനുള്ളത്. സിനിമാ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം