ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി

അതേസമയം സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ നാല് യുവതികള്‍ കൂടി ഇന്ന് പൊലീസില്‍ പരാതി നല്‍കി. ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവ മോഡല്‍ അടക്കം 3 പേരാണ് ഇന്നലെ പരാതി നല്‍കിയത്.

Friday June 26th, 2020

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. രാവില മറ്റൊരു പ്രതിയായ അബ്ദുല്‍ സലാമും കീഴടങ്ങിയിരുന്നു. ഇതോടെ ആറ് പ്രതികള്‍ കേസില്‍ പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ നാല് യുവതികള്‍ കൂടി ഇന്ന് പൊലീസില്‍ പരാതി നല്‍കി. ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവ മോഡല്‍ അടക്കം 3 പേരാണ് ഇന്നലെ പരാതി നല്‍കിയത്. 5 പേര്‍ കൂടി പരാതിയുമായി പൊലീസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ 4 പേര്‍ ഇന്ന് നേരിട്ട് പൊലീസില്‍ പരാതി നല്‍കാനെത്തുമെന്നും ഐ ജി വിജയ സാഖറെ പറഞ്ഞു. പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികള്‍

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മോഡലിംഗിനാണെന്ന വ്യാജേന പാലക്കാട് വാളയാറില്‍ വെച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും പൂട്ടിയിടുകയും ചെയ്തു എന്നാണ് പരാതി. പരാതിക്കാരില്‍ ചിലരുടെ പണവും സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. ഒരു വര്‍ഷത്തിനിടെ നിരവധി സ്ഥലങ്ങളില്‍ സംഘം തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു. ഇപ്പോള്‍ ഹൈദരാബാദുള്ള ഷംന കാസിം നാളെ കൊച്ചിയിലെത്തി പൊലീസില്‍ നേരിട്ട് മൊഴി നല്‍കും. കേസില്‍ ഇനി രണ്ട് പേര്‍ കൂടിയാണ് പിടിയിലാകാനുള്ളത്. സിനിമാ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം