സ്വര്‍ണ്ണക്കടത്തും മോഡലുകളെ ഭീഷണിപ്പെടുത്തലും; സിനിമാമേഖലയിലെ പങ്കും അന്വേഷിക്കും

ഷംനക്ക് വിവാഹ ആലോചനയ്‌ക്കെന്ന പേരില്‍ പരിചയപ്പെടുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ഷംനയുടെ മാതാവിന്റെ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഷൂട്ടിംഗ് കഴിഞ്ഞ് ഷംന ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ പൊലീസ് മൊഴി രേഖപ്പെടുത്തും.

Thursday June 25th, 2020
ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികള്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ വലിയ തട്ടിപ്പ് റാക്കറ്റിലെ അംഗങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രതികള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു. ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുന്നതിനൊപ്പം സ്വര്‍ണ കള്ളക്കടത്ത്, മോഡലിംഗില്‍ താത്പര്യമുള്ള പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യല്‍, ലൈംഗിക പീഡനം തുടങ്ങിയവ സംബന്ധിച്ച് പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഐജി പറഞ്ഞത്. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ ഏഴ് അംഗ സംഘമാണ്. ഇതില്‍ നാല് പേരെയാണ് പിടികൂടിയത്. മൂന്ന് പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. സിനിമാ മേഖലയിലെ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഷംന കാസിമിന്റെ ഫോണ്‍ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു എന്നത് പരിശോധിക്കും. സ്വര്‍ണക്കടത്ത് സംഘവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നത് സംബന്ധിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിജയ് സാക്കറെ പറഞ്ഞു.

ചില പെണ്‍കുട്ടികളില്‍ നിന്നും സ്വര്‍ണം വാങ്ങിയ ശേഷം പ്രതികള്‍ കടന്നുകളഞ്ഞിട്ടുണ്ട്. ഷംനയെ കൂടാതെ രണ്ട് പേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. മോഡലിംഗിലും മറ്റും താത്പര്യമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് വിവരം ലഭിച്ചിട്ടുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം ഷംന കാസിനിമിന് നിയമ സഹായം നല്‍കുമെന്ന് താരസംഘടനയായ അമ്മ അറിയിച്ചു. ഷംനക്ക് വിവാഹ ആലോചനയ്‌ക്കെന്ന പേരില്‍ പരിചയപ്പെടുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ഷംനയുടെ മാതാവിന്റെ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഷൂട്ടിംഗ് കഴിഞ്ഞ് ഷംന ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ പൊലീസ് മൊഴി രേഖപ്പെടുത്തും. തട്ടിപ്പ് സംഘം വരന്‍ എന്ന് പരിചയപ്പെടുത്തിയ ആളുമായി ഷംന നടത്തിയ മൊബൈല്‍ ചാറ്റുള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിക്കും. തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ചത് കാസര്‍കോടുകാരനായ ടിക് ടോക് താരത്തിന്റെ ചിത്രമാണ്. ഇയാള്‍ കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഷംനയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടന്നും പൊലീസ് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം