ഇന്ധനവില വര്‍ധനക്കെതിരെ ബംഗാളില്‍ കോണ്‍ഗ്രസും ഇടതും ഒരുമിക്കുന്നു

‘ബുധനാഴ്ചത്തെ മീറ്റിംഗില്‍ ഞങ്ങള്‍ സംയുക്ത പ്രക്ഷോഭങ്ങളെക്കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂ. വരാനിരിക്കുന്ന വോട്ടെടുപ്പുകളില്‍ സീറ്റുകള്‍ പങ്കിടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന്” ആര്‍.എസ്.പി സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു.

Thursday June 25th, 2020

കൊല്‍ക്കത്ത: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ബംഗാളില്‍ ഒന്നിച്ച് സമരം ചെയ്യാന്‍ കോണ്‍ഗ്രസ് ഇടത് സംഘടനകള്‍ ധാരണയിലെത്തി. ഉംപുന്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മമത സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കെതിരെയും ഒരുമിച്ച് പോരാടും. കേന്ദ്ര സര്‍ക്കാറിനെതിരെ ഒന്നിച്ചുനില്‍ക്കാനാണ് കോണ്‍ഗ്രസ്ഇടത് തീരുമാനം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ബി.ജെ.പിക്കെതിരെയും ഒരുമിച്ച് നിന്നു പോരാടാനാണ് കോണ്‍ഗ്രസിന്റെയും ഇടതു സംഘടനകളുടെയും തീരുമാനം. ബുധനാഴ്ച ആര്‍.എസ്.പിയുടെ ഓഫീസില്‍ രാത്രി ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ ജൂണ്‍ 29ന് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള റെഡ് റോഡില്‍ പ്രതിഷേധം സംഘടിപ്പിക്കും. മെയ് 20 ന് ഉംപുന്‍ ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളില്‍ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിലും നഷ്ടപരിഹാരത്തിലും ഉണ്ടായ ക്രമക്കേടുകള്‍ക്കെതിരെയാണ് അടുത്ത പ്രക്ഷോഭം. അതിന്റെ തിയതി പിന്നീട് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്ര പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്നും മിത്ര അറിയിച്ചു.

‘ബുധനാഴ്ചത്തെ മീറ്റിംഗില്‍ ഞങ്ങള്‍ സംയുക്ത പ്രക്ഷോഭങ്ങളെക്കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂ. വരാനിരിക്കുന്ന വോട്ടെടുപ്പുകളില്‍ സീറ്റുകള്‍ പങ്കിടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന്” ആര്‍.എസ്.പി സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന് വരും കാലങ്ങള്‍ പറയും. എന്നാല്‍ അടുത്തിടെ നടന്ന വോട്ടെടുപ്പുകളുടെ ഫലം നോക്കിയാല്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണെന്ന് വ്യക്തമാക്കുന്നതായി ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. കോണ്‍ഗ്രസ് ഇടത് സംയുക്ത സമരത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു പ്രക്ഷോഭത്തിനും അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ കഴിയില്ല. ടി.എം.സി മാത്രമാണ് ജനങ്ങളെ സേവിക്കുന്നതെന്ന് ആളുകള്‍ക്ക് അറിയാം, ‘ ടി.എം.സി നേതാവും നഗരവികസന മന്ത്രിയും ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം