കോവിഡ് പ്രതിരോധം; ആറ് ജില്ലകളില്‍ കര്‍ശന പരിശോധന

ഉപദേശമോ ബോധവത്കരണമോ ഇനിയുണ്ടാകില്ല. പകരം കടുത്ത പിഴയും നടപടിയുമുണ്ടാകും. ഹോം ഗാര്‍ഡുകള്‍ അടക്കം 90 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.

Thursday June 25th, 2020

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പോലീസിന്റെ അതീവ ജാഗ്രത. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത. 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചു.

ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മന്റ് സോണുകളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ പ്രധാന മാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കടകളില്‍ ഒരേ സമയം അഞ്ച് പേര്‍ക്കാണ് പ്രവേശനം. ഉപദേശമോ ബോധവത്കരണമോ ഇനിയുണ്ടാകില്ല. പകരം കടുത്ത പിഴയും നടപടിയുമുണ്ടാകും. ഹോം ഗാര്‍ഡുകള്‍ അടക്കം 90 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം