പാലത്തായി പീഡനക്കേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് ജയരാജന്‍

മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ തിയതി സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായി. ഇതിന് പിന്നില്‍ ചില എസ്.ഡി.പി.ഐ നേതാക്കളുടെ ഇടപെടലാണെന്നും എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് പ്രതിയുമായി ഫോണില്‍ സംസാരിച്ചത് ദുരൂഹമെന്നും ജയരാജന്‍ ആരോപിച്ചു.

Friday July 24th, 2020

കണ്ണൂര്‍: പാലത്തായി പീഡനകേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജന്‍. പൊലീസിനും ചൈല്‍ഡ് ലൈനും പെണ്‍കുട്ടി നല്‍കിയ മൊഴി കൃത്യമായിരുന്നു. എന്നാല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ തിയതി സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായി. ഇതിന് പിന്നില്‍ ചില എസ്.ഡി.പി.ഐ നേതാക്കളുടെ ഇടപെടലാണെന്നും എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് പ്രതിയുമായി ഫോണില്‍ സംസാരിച്ചത് ദുരൂഹമെന്നും ജയരാജന്‍ ആരോപിച്ചു.

കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റപത്രം പൂര്‍ണമല്ല പോക്‌സോ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ച്ചകള്‍ ക്രൈം ബ്രാഞ്ചിന് സംഭവിച്ചു എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതനുസരിച്ചുള്ള അപേക്ഷയിലാണ് ഉത്തരവ്. തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ്(രണ്ട്) കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

കേസിലെ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം