കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Friday July 24th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായം സര്‍വകക്ഷി യോഗത്തില്‍ അറിയിക്കും. രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് പോയത് കേരളത്തിന് അപമാനമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി മാന്യമായി രാജി വെച്ച് പോകണം. കണ്‍സള്‍ട്ടന്‍സികളെ മുട്ടിയിട്ട് കേരളത്തില്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ജനങ്ങളെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. എല്‍.ഡി.എഫിലെ മറ്റു കക്ഷികള്‍ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം