കാസര്‍ഗോഡ്: നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയാണ് പിടിയിലായത്. പെണ്‍കുട്ടിയെ കര്‍ണാടകയിലെ മടിക്കേരിയില്‍ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇതോടെ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ അഞ്ചുപേരാണ് കേസില്‍ ഇതുവരെ നീലേശ്വരം പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അമ്മാവന്മാര് നല്കിയ പരാതിയിലാണ് പിതാവ് ഉള്‍പ്പടെയുള്ളവരെ നിലേശ്വരം പൊലീസ് പിടികൂടിയത്.