ആലുവയില്‍ കോവിഡ് തീവ്രവ്യാപന ആശങ്കക്കിടെ വീണ്ടും മരണം

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളള 15 പൊലീസുകാര്‍ നിരീക്ഷണത്തിലാണ്. മറ്റ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു.

Friday July 24th, 2020

ആലുവ: കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആന്റണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് തീവ്രവ്യാപന ആശങ്കയുടെ പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്.

ആലുവ ക്ലസ്റ്ററിലാണ് ഏറ്റവുമധികം രോഗബാധ. ആലുവ ക്ലസ്റ്ററില്‍ 45 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ തൃക്കാക്കര നഗരസഭയില്‍ മാത്രം 55 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ കരുണാലയത്തിലെ അന്തേവാസികളാണ്. ഇവര്‍ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലയറിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്. അനാഥരായ പ്രായമായ നിരവധി അന്തേവാസികളാണ് കരുണാലയത്തിലുള്ളത്. നിലവില്‍ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാണ് ഇവിടം.

ആലുവയിലും സമീപ പ്രദേശങ്ങളിലും ആശങ്ക വര്‍ധിക്കുമ്പോള്‍ ചെല്ലാനത്ത് ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നത് ആശ്വാസമായി. ഇനിയും പരിശോധന ഫലങ്ങള്‍ പുറത്ത് വരാനുണ്ട്. അതേസമയം എറണാകുളം ജില്ലയില്‍ 6 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കൊവിഡ് തീവ്ര വ്യാപന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ എറണാകുളം മാര്‍ക്കറ്റുകളില്‍ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളള 15 പൊലീസുകാര്‍ നിരീക്ഷണത്തിലാണ്. മറ്റ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം