കോവിഡ് വ്യാപനം; മലപ്പുറം, മഞ്ചേരി കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഡ്രൈവര്‍മാര്‍ക്ക് രോഗം വന്നതോടെ കോട്ടയം, വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ അടച്ചു. എക്‌സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മൂന്ന് എക്‌സൈസ് ഓഫീസുകള്‍ അടച്ചു.

Friday July 24th, 2020

മലപ്പുറം: കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. കൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചത്. വിവിധയാവശ്യങ്ങള്‍ക്കായി ഇയാള്‍ മഞ്ചേരിയിലെ കോടതിയില്‍ എത്തിയിരുന്നു. ഇതോടെയാണ് കോടതികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. കോടതി പരിസരങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഡ്രൈവര്‍മാര്‍ക്ക് രോഗം വന്നതോടെ കോട്ടയം, വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ അടച്ചു. എക്‌സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മൂന്ന് എക്‌സൈസ് ഓഫീസുകള്‍ അടച്ചു. കണ്ണൂരില്‍ കോവിഡ് രോഗിയായ തടവ് പുള്ളി ചാടിപ്പോയി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നിരുന്നു. ആശങ്കക്ക് ഒട്ടും കുറവില്ലാതെ രോഗം പടരുകയാണ്. രോഗബാധ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രത തുടരുകയാണ്. എക്‌സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡുള്ള ഹൊസ്ദുര്‍ഗ്ഗ എക്‌സൈസ് ഓഫീസ് ഉള്‍പ്പെടെ മൂന്ന് ഓഫീസുകള്‍ അടച്ചു. ഇതിനിടെ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ നിന്ന് കോവിഡ് രോഗിയായ തടവ്പുള്ളി ചാടിപ്പോയി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം