പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ പിടിയില്‍

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി അഖിലിനൊപ്പം പോവുകയും അഖിലിന് മറ്റൊരു ഭാര്യയുണ്ട് എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നു.

Wednesday June 24th, 2020

കൊച്ചി: പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് തൊടുപുഴ സ്വദേശി അഖില്‍ ശിവനും ഭാര്യ പ്രസീദ കുട്ടനും അറസ്റ്റിലായത്. മുവാറ്റുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ മാസം പതിനെട്ടാം തിയതിയാണ് പോലീസില്‍ പരാതി നല്‍കിയത്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി അഖിലിനൊപ്പം പോവുകയും അഖിലിന് മറ്റൊരു ഭാര്യയുണ്ട് എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നു.

ഇതിനെ തുടര്‍ന്ന് മാനസികനില തകര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനും കാമുകന്‍ അഖില്‍ ശിവനും ഭാര്യ പ്രസീദ കുട്ടനും എതിരെ പോക്‌സോ നിയമപ്രകാരം മുവാറ്റുപുഴ പോലീസ് കേസ് എടുത്തു. അഖിലിന് വിവിധ പേരുകളില്‍ വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം