ചൈനക്കെതിരെ അമേരിക്കന്‍ ഭൂപടവുമായി ബി.ജെ.പിക്കാരുടെ പ്രതിഷേധം

ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷന്റെയും മൊബൈല്‍ ഫോണിന്റെയും ചിത്രങ്ങളും ബാനറില്‍ ഉപയോഗിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ ഫോട്ടോയും ഈ ബാനറിലുണ്ട്. എന്നാല്‍ ഉപയോഗിച്ച ഭൂപടമാണ് മാറിയത്. അമേരിക്കയുടെ ഭൂപടമാണ് ബാനറില്‍ ഉപയോഗിച്ചിരിക്കുന്നത്.

Wednesday June 24th, 2020

കൊല്‍ക്കത്ത: ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ചൈനീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകടനത്തില്‍ ഉപയോഗിച്ചത് അമേരിക്കയുടെ ഭൂപടം. പശ്ചിമ ബംഗാളിലാണ് അമേരിക്കയുടെ ഭൂപടം ഉപയോഗിച്ച് ചൈനക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. നേരത്തെ പശ്ചിമ ബംഗാളില്‍ തന്നെ ചൈനക്കെതിരായ പ്രതിഷേധത്തിന് ഉപയോഗിച്ചത് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ ചിത്രമായിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് പ്രതിഷേധത്തിനിടെ കോലത്തിലെ ചിത്രം മാറിപ്പോയിരുന്നത്.


ചൈനയെ ബഹിഷ്‌കരിക്കുക എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷന്റെയും മൊബൈല്‍ ഫോണിന്റെയും ചിത്രങ്ങളും ബാനറില്‍ ഉപയോഗിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ ഫോട്ടോയും ഈ ബാനറിലുണ്ട്. എന്നാല്‍ ഉപയോഗിച്ച ഭൂപടമാണ് മാറിയത്. അമേരിക്കയുടെ ഭൂപടമാണ് ബാനറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗെറ്റി ഇമേജസിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഭൂപടം മാറിയുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം ഏതായാലും സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം