ടി വി ഇബ്രാഹിം എം.എല്‍.എ കോവിഡ് നിരീക്ഷണത്തില്‍

ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി ഇന്നുണ്ടായി. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചോക്കാട് മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദ് അലി(26)ആണ് മരിച്ചത്.

Thursday July 23rd, 2020

മലപ്പുറം: കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം കോവിഡ് നിരീക്ഷണത്തില്‍. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരും എം.എല്‍.എയും ഒരുമിച്ച് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി എം.എല്‍.എ സ്വയം നിരീക്ഷണത്തില്‍ പോയത്.

അതേസമയം കോട്ടക്കല്‍ പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എസ്‌ഐ അടക്കം 15 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ ഒരു പൊലീസുകാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ പതിനാല് ദിവസത്തെ ക്വാറന്റീനില്‍ ആയിരുന്നു. ഇതിനിടയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇവര്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയത്. ഇവരുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണ്.

ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി ഇന്നുണ്ടായി. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചോക്കാട് മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദ് അലി(26)ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞരുന്ന ആളായതിനാല്‍ കൊവിഡ് പരിശോധന നടത്തും. ഈ മാസം നാലിന് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം