‘വാരിയംകുന്നന്‍’ പ്രഖ്യാപനത്തിനു പിന്നാലെ പൃഥിരാജിനെതിരെ സൈബര്‍ ആക്രമണം

ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാഗം സംഘ്പരിവാര്‍ കമന്റുകളും.

Tuesday June 23rd, 2020

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാഗം സംഘ്പരിവാര്‍ കമന്റുകളും.

”ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു എന്നായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ വര്‍ഗീയതയും അപവാദങ്ങളും നിറഞ്ഞ പ്രസ്താവനകളാണ് ആഷിഖ് അബുവിനും പൃഥ്വിരാജിനും എതിരെ ഉയര്‍ത്തുന്നത്. പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബത്തെ വലിച്ചിഴച്ചും വരെ കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്. അതേസമയം ബി.ജെ.പി നേതാക്കളും പൃഥ്വിരാജിനെതിരെ രംഗത്തുണ്ട്. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതാവ് ബി രാധാകൃഷ്ണ മോനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരും പൃഥ്വിരാജിനെതിരെ രംഗത്ത് എത്തി. ചിത്രത്തിനെതിരെയാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


ഹര്‍ഷദും റമീസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുഹ്‌സിന്‍ പരാരി ഈ ചിത്രത്തില്‍ ആഷിഖിന്റെ കോ ഡയറക്റ്റര്‍ ആയിരിക്കും. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്നാണ്. മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാര്‍ സമരത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്ന് പോരാടിയ ആലി മുസ്!ല്യായാരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കാന്‍ സാധിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു വാരിയംകുന്നത്ത്. മലയാളരാജ്യം എന്നാണ് നാടിന് നല്‍കിയ പേര്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം