സഫൂറ സർഗാറിന് ജാമ്യം

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്.

Tuesday June 23rd, 2020

ന്യൂഡൽഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി സഫൂര്‍ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ​തി​നാണ് ജാ​മി​അ മി​ല്ലി​യ സർവകലാശാലയിലെ ഗ​വേ​ഷ​ക വിദ്യാർഥിയായ സ​ഫൂ​റ സ​ർ​ഗാറി​​നെ അറസ്റ്റു ചെയ്യുന്നത്.

ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കഴിഞ്ഞിരുന്നത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്.

സഫൂറയുടെ ജാമ്യാപേക്ഷ ജൂൺ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ നിർബന്ധിതയായത്. തീ ​കൊ​ണ്ടു​ള്ള ക​ളി തി​ര​ഞ്ഞെ​ടു​ത്തിട്ട് പി​ന്നെ തീ​പ്പൊ​രി കു​റ​ച്ചു​കൂ​ടി ദൂ​ര​ത്ത്​ തീ ​പ​ട​ർ​ത്തി​യ​തി​ന്​ കാ​റ്റി​നെ കു​റ്റ​പ്പെടുത്താനാവില്ല എന്നാണ് നേരത്തെ വിദ്യാർഥിനിക്ക് ജാമ്യം നിഷേധിച്ച് പ​ട്യാ​ല ഹൗ​സ്​ കോ​ട​തി പറഞ്ഞിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം