സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

ഈ മാസം 8നാണ് ഡല്‍ഹിയിൽ നിന്നും ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. പത്താ തിയ്യതി എത്തി ക്വാറന്‍റൈനിലായിരുന്നു.

Tuesday June 23rd, 2020

കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഈ മാസം 8നാണ് ഡല്‍ഹിയിൽ നിന്നും ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. പത്താം തിയ്യതി എത്തി ക്വാറന്‍റൈനിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. ഈ മാസം 17ന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ വെന്‍റിലേറ്ററിലായിരുന്നു. ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങളുമുണ്ടായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതവുമുണ്ടായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്കരിക്കും. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം