കോവിഡ് പ്രതിരോധം; തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നവര്‍ ഓട്ടോയുടെ നമ്പറും ഡ്രൈവറുടെ പേരും കയറുന്നവര്‍ കുറിച്ചെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Monday June 22nd, 2020

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ എംഎല്‍എ മാരും, മന്ത്രിമാരും, കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ തീരുമാനിച്ചു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവിയില്‍ എടുക്കേണ്ട കര്‍ശനനടപടികളും യോഗം നിശ്ചയിച്ചു. ‘പഞ്ചായത്ത് തലത്തില്‍ ചുരുങ്ങിയത് ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെന്ററെങ്കിലും തുടങ്ങാനാണ് തീരുമാനിച്ചത്. പ്രത്യേക മുറി ഉള്ള വീടുകള്‍ക്ക് റൂം ക്വാറന്റീന്‍ ആണ് നിലവില്‍ കൈക്കൊള്ളുന്ന രീതി. മുറി സ്വന്തമായി എടുക്കാന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്ത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒരുക്കണം എന്നാണ് പുതിയ തീരുമാനം.

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നവര്‍ ഓട്ടോയുടെ നമ്പറും ഡ്രൈവറുടെ പേരും കയറുന്നവര്‍ കുറിച്ചെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ടാക്‌സി യൂബര്‍ എന്നിവയില്‍ കയറുമ്പോഴും പേരും നമ്പര്‍ വിവരങ്ങളും കുറിച്ചെടുക്കണം. സമ്പര്‍ക്കമുണ്ടായവരെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് വ്യാപനം തടയാനാണിത്.

  • മറ്റു തീരുമാനങ്ങള്‍
  • സര്‍ക്കാര്‍ പരിപാടികളില്‍ ഇരുപതില്‍ അധികംപേര്‍ പാടില്ല. എല്ലാ വകുപ്പുകളോടും ഇക്കാര്യം നിര്‍ദേശിക്കും.
  • നഗരത്തിലെ ചന്തകള്‍ തുറന്ന സാഹചര്യത്തില്‍ ഗ്രാമങ്ങളിലെ ചന്തകളും നിയന്ത്രണങ്ങളോടെ തുറക്കും.
  • അതിര്‍ത്തികളിലും തീരദേശത്തും പരിശോധനകള്‍ ശക്തമാക്കും.
  • നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടയ്ക്കും.
  • പൊതുയിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും.
  • കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം