‘ഗര്‍ഭിണിയായത് കൊണ്ട് ജാമ്യം നല്‍കേണ്ടതില്ല; തിഹാര്‍ ജയിലില്‍ 39 പേര്‍ പ്രസവിച്ചിട്ടുണ്ട്’

തീ കൊണ്ടുള്ള കളി തിരഞ്ഞെടുത്തിട്ട് പിന്നെ തീപ്പൊരി കുറച്ചുകൂടി ദൂരത്ത് തീ പടര്‍ത്തിയതിന് കാറ്റിനെ കുറ്റപ്പെടുത്താനാവില്ല എന്നാണ് നേരത്തെ വിദ്യാര്‍ഥിനിക്ക് ജാമ്യം നിഷേധിച്ച് പട്യാല ഹൗസ് കോടതി പറഞ്ഞിരുന്നത്.

Monday June 22nd, 2020

ന്യൂഡല്‍ഹി: കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ 39 പ്രസവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ്. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിന് അറസ്റ്റിലായ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഡല്‍ഹി ഹൈകോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊലീസ് നിലവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അവര്‍ ഗര്‍ഭിണിയാണെന്നത് അവര്‍ ചെയ്ത തെറ്റിന്റെ കാഠിന്യം കുറയ്ക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ വൈദ്യസഹായം ജയിലില്‍ അവര്‍ക്ക് നല്‍കുമെന്നും ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് വ്യക്തമാക്കി.ഗര്‍ഭിണികളെ അറസ്റ്റ് ചെയ്യുകയും തടവില്‍ വെയ്ക്കുകയും മാത്രമല്ല ജയിലില്‍ പ്രസവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനായി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ തിഹാര്‍ ജയിലില്‍ നടന്നിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

അതേസമയം, സഫൂറയെ പ്രത്യേക സെല്ലില്‍ തനിയെ പാര്‍പ്പിച്ചിരിക്കുകയാണെന്നും കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ടെന്നും നല്ല ഭക്ഷണവും ആവശ്യമായ മരുന്നുകളും നല്‍കുന്നുണ്ടെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു. ജയിലില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും നല്‍കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സഫൂറയുടെ ജാമ്യാപേക്ഷ ജൂണ്‍ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതയായത്. തീ കൊണ്ടുള്ള കളി തിരഞ്ഞെടുത്തിട്ട് പിന്നെ തീപ്പൊരി കുറച്ചുകൂടി ദൂരത്ത് തീ പടര്‍ത്തിയതിന് കാറ്റിനെ കുറ്റപ്പെടുത്താനാവില്ല എന്നാണ് നേരത്തെ വിദ്യാര്‍ഥിനിക്ക് ജാമ്യം നിഷേധിച്ച് പട്യാല ഹൗസ് കോടതി പറഞ്ഞിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം