‘ഷഹീദ് വാരിയംകുന്നന്‍’ സിനിമയുമായി പി ടി കുഞ്ഞുമുഹമ്മദ്

തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജസ്വലനായ സ്വാതന്ത്ര സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു

Monday June 22nd, 2020

കൊച്ചി: പി ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു. സിനിമയിലെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുവെന്നാണ് വിവരം. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് ‘ഷഹീദ് വാരിയംകുന്നന്‍’ എന്നാണ്.

‘തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജസ്വലനായ സ്വാതന്ത്ര സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നാണ് ചിത്രത്തിന് പരസ്യവാചകമായി നല്‍കിയിരിക്കുന്നത്.

പിടി കുഞ്ഞുമുഹമ്മദ് നേരത്തെയും നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ ആണ് അവസാനമിറങ്ങിയ ചിത്രം. 2017ല്‍ ആണിത് പുറത്തിറങ്ങിയത്. മഗ്രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു. അതേസമയം പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആഷിഖ് അബുവും സിനിമയാക്കുന്നുണ്ട്. ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മിക്കുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം