കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണവേട്ട

ദുബൈയില്‍ നിന്നുള്ള ഫ്‌ലൈ ദുബൈ വിമാനത്തില്‍ എത്തിയ മൂന്ന് യാത്രക്കാരേയും സ്വര്‍ണവുമായി പിടികൂടിയിട്ടുണ്ട്. മൂന്ന് പേരില്‍ നിന്നായി മിശ്രിത രൂപത്തിലാക്കിയ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചടുത്തു.

Monday June 22nd, 2020

കോഴിക്കോട്: കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കടത്തിയ സ്വര്‍ണം പിടികൂടി. യുഎഇയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളില്‍ എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയില്‍ പിടികൂടിയത്. 81 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം ആണ് പിടികൂടിയത്. ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ച 1153 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം വഴിക്കടവ് സ്വദേശി ജിത്തുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മിശ്രിത രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം.

ദുബൈയില്‍ നിന്നുള്ള ഫ്‌ലൈ ദുബൈ വിമാനത്തില്‍ എത്തിയ മൂന്ന് യാത്രക്കാരേയും സ്വര്‍ണവുമായി പിടികൂടിയിട്ടുണ്ട്. മൂന്ന് പേരില്‍ നിന്നായി മിശ്രിത രൂപത്തിലാക്കിയ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചടുത്തു. തലശ്ശേരി സ്വദേശികളായ നസിഫുദ്ധീനില്‍ നിന്നും 288 ഗ്രാമും ഫഹദില്‍ നിന്നും 287 ഗ്രാമും കണ്ണൂര്‍ പാനൂര്‍ സ്വദേശി ബഷീറില്‍ നിന്നും 475 ഗ്രാമും പിടികൂടി. രണ്ട് വിമാനങ്ങളിലായി കടത്തിയ രണ്ടര കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജിന്‍സ് പിടികൂടിയത്. അന്താരാഷ്ട്ര വിപണി വില അനുസരിച്ച് 81 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് നാല് യാത്രക്കാരില്‍ നിന്നുമായി കണ്ടെടുത്തത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം