കോവിഡ് വ്യാപനം; തിരൂരില്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു

മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും. പാര്‍ക്കിംഗ് വിഭാഗത്തിലെ രണ്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Tuesday July 21st, 2020

മലപ്പുറം: തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ പാര്‍ക്കിംഗ് നിയന്ത്രിക്കുന്നവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും. പാര്‍ക്കിംഗ് വിഭാഗത്തിലെ രണ്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. 50 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മലപ്പുറത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തും. മാര്‍ക്കറ്റിലെത്തിയ കൊയിലാണ്ടി സ്വദേശിയായ മത്സ്യ വില്പനക്കാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. മുന്‍കരുതല്‍ നടപടിയായി കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയ മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളില്‍ കോവിഡ് പരിശോധന നടത്തും. കൊണ്ടോട്ടിയിലേത് ഗുരുതര സാഹചര്യമാണെന്നു സ്ഥലം എംഎല്‍എ പറഞ്ഞു.

മലപ്പുറത്തെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം അടച്ച ഡിപ്പോ ബുധനാഴ്ച തുറക്കാനാണ് നിലവിലെ തീരുമാനം. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം 6 പേര്‍ നിരീക്ഷണത്തിലാണ്. 300 ലധികം പേര്‍ ജോലി ചെയ്യുന്ന ഡിപ്പോയില്‍ 40 പേരെ ഇതിനോടകം പരിശോധനക്ക് വിധേയമാക്കി. ഇവരുടെ ഫലം നെഗറ്റീവാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നവര്‍ക്ക് പകരമായി മലബാറിലെ മറ്റ് ഡിപ്പോകളില്‍ നിന്നുള്ളവരെ ചുമതലപ്പെടുത്തി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം