പാലത്തായി പീഡനം; സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അണികള്‍ക്ക് പ്രതിഷേധം

പാലത്തായി കേസില്‍ അനാഥ ബാലികക്ക് നീതിക്ക് വേണ്ടി ശബ്ദമുയരുമ്പോള്‍ ബിജെപിക്കും സിപിഎമ്മിനും അനുകൂലമായ രീതിയില്‍ പ്രസ്താവന ഇറക്കി ഒറ്റുകാരനായി മാറിയത് കാലത്തിന് മായ്ച്ചു കളയാന്‍ സാധിക്കില്ലെന്നാണ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

Tuesday July 21st, 2020

കോഴിക്കോട്: പാലത്തായി കേസുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. അദ്ദേഹത്തിന്റെ പ്രസ്താവന അനവസരത്തില്‍ ആയിപ്പോയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. നിലവില്‍ സിപിഎം ആര്‍എസ്എസുമായി ഒത്തുകളിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രസ്താവന സിപിഎമ്മിനും ആര്‍എസ്എസ്സിനും പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമമ്പായി. തന്റെ സംഘടനാ വിരോധം തീര്‍ക്കേണ്ട സമയമായിരുന്നില്ല ഇതെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇത് ചൂണ്ടിക്കാട്ടി അണികള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. പീഡന കേസ് കെട്ടിച്ചമച്ചതാണെന്നും തീവ്രവാദികളായ എസ്.ഡി.പി.ഐ ആണ് ഇതിന് പിന്നിലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും സി.പി.എം നേതാവ് പി. ജയരാജനും ആരോപിക്കുമ്പോള്‍ അവരുടെ പ്രസ്താവനക്ക് വളം നല്‍കുന്നതായിരുന്നു സാത്താറിന്റെ പ്രസ്താവന. പാലത്തായി കേസില്‍ അനാഥ ബാലികക്ക് നീതിക്ക് വേണ്ടി ശബ്ദമുയരുമ്പോള്‍ ബിജെപിക്കും സിപിഎമ്മിനും അനുകൂലമായ രീതിയില്‍ പ്രസ്താവന ഇറക്കി ഒറ്റുകാരനായി മാറിയത് കാലത്തിന് മായ്ച്ചു കളയാന്‍ സാധിക്കില്ലെന്നാണ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. അനാഥ ബാലികക്ക് വേണ്ടി വിശ്വാസി സമൂഹം സമരത്തിനിറങ്ങണമെന്ന് സമസ്ത നേതാവ് ഡോ.ബഹാവുദ്ധീന്‍ ആഹ്വാനം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു സത്താറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

അന്വേഷണത്തിന്റെ മറവില്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിനു പകരം പലതവണ കുട്ടിയെ ചോദ്യം ചെയ്ത പോലീസ് ഉണ്ടാക്കിയ മൊഴിയിലെ തീയതിയിലുള്ള കണ്‍ഫ്യൂഷന്‍ അവഗണന ലാഭം കണ്‍ഫ്യൂഷന്‍ ചര്‍ച്ചയ്ക്ക് വിധേയമാവുമ്പോഴാണ് എസ്ഡിപിഐയെ അനാവശ്യമായി ചര്‍ച്ചയിലേക്ക് സത്താര്‍ വലിച്ചിഴച്ചത്. ഇതിലൂടെ ഐജി ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥരുടെ അട്ടിമറി ശ്രമങ്ങളെ വെള്ളപൂശാന്‍ ആണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത് എന്നാണ് ആക്ഷേപത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. ഈ വിഷയത്തില്‍ ആദ്യമായി ഇടപെട്ട എസ്ഡിപിഐക്കെതിരെയാണ് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം ഉന്നയിക്കാന്‍ സത്താര്‍ ശ്രമിച്ചത്. പ്രാഥമികമായി തന്നെ നിലനില്‍ക്കാത്തതും അവിശ്വസനീയവുമായ ആരോപണമാണ് ഇതെന്നും സംഘടനാവൈര്യം മാത്രം കണക്കിലെടുത്താണ് സത്താര്‍ ഈ പ്രസ്താവന നടത്തിയിട്ടുള്ളതെന്നും സമസ്തയുടെ പ്രവര്‍ത്തകര്‍ മാത്രമല്ല ഈ കേസിനെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്ന പൊതു പ്രവര്‍ത്തകരും മറ്റു സംഘടനാ നേതാക്കളും വിലയിരുത്തുന്നത്. നേരത്തെ ഹാദിയ കേസുമായി ബന്ധപ്പെട്ടും സത്താര്‍ പന്തല്ലൂര്‍ ഇത്തരം പ്രസ്താവന നടത്തുമായും അത് വിവാദമാവുകയും ചെയ്തിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം