മലപ്പുറത്ത് അതീവജാഗ്രത; മല്‍സ്യമാര്‍ക്കറ്റുകളടക്കം നാല് മാര്‍ക്കറ്റുകള്‍ അടച്ചു

പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ താത്ക്കാലികമായി അടച്ചു. പട്ടാമ്പിയിലെ രോഗവ്യാപന പശ്ചാത്തലത്തിലാണ് നടപടി.

Tuesday July 21st, 2020

മലപ്പുറം: ജില്ലയില്‍ അതീവ ജാഗ്രത. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ നാല് അടച്ചു. പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊണ്ടോട്ടി, പെരിന്തല്‍മണ്ണ പൂപ്പലം, തിരൂര്‍ മാര്‍ക്കറ്റുകളാണ് താത്ക്കാലികമായി അടച്ചത്. മലപ്പുറം കോട്ടപ്പടിയില്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഡെയ്‌ലി മാര്‍ക്കറ്റും അടച്ചു. 22 മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ് മാര്‍ക്കറ്റ് അടച്ചതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി കണ്ടെയ്ന്റ്‌മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിക്ക് ശുപാര്‍ശ നല്‍കി. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളികള്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രോഗ വ്യാപനം തടയാന്‍ വീടുകള്‍ തോറും പരിശോധന നടത്തും. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ രണ്ട് ട്രൊമാകെയര്‍ വോളന്റിയര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗള്‍ഫ് മാര്‍ക്കറ്റ് താത്ക്കാലികമായി അടച്ചു. മാര്‍ക്കറ്റില്‍ ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി ആന്റിജന്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ താത്ക്കാലികമായി അടച്ചു. പട്ടാമ്പിയിലെ രോഗവ്യാപന പശ്ചാത്തലത്തിലാണ് നടപടി. പുലാമന്തോള്‍ വഴി പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്ക് പോകേണ്ടവര്‍ അങ്ങാടിപ്പുറം, കുളത്തൂര്‍, വളാഞ്ചേരി വഴി പോകണം എന്ന് പൊലീസ് അറിയിച്ചു.

 

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം