കോവിഡ് മാനദണ്ഡം പാലിക്കാതെ ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലി

രാജ്യത്ത് സ്ഥിതി ഇത്രയും വഷളായ സാഹചര്യത്തിലും യാതൊരു സാമൂഹിക അകലവും പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.

Sunday June 21st, 2020

തുള്‍സ: കൊറോണയെ തുടര്‍ന്നുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും അവഗണിച്ച് ഒക്‌ലഹോമയിലെ തുള്‍സയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൂറ്റന്‍ റാലി. രണ്ടാംവട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. രാജ്യത്ത് സ്ഥിതി ഇത്രയും വഷളായ സാഹചര്യത്തിലും യാതൊരു സാമൂഹിക അകലവും പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.

19,000ത്തോളം ആളുകളാണ് റാലിയില്‍ പങ്കെടുത്തതെന്നാണ് വിവരം. മാസ്‌കുകള്‍ വിതരണം ചെയ്‌തെങ്കിലും നല്ല ശതമാനവും അത് ധരിച്ചിരു
ന്നുമില്ല. തുള്‍സയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനുള്ള സാഹചര്യത്തില്‍ റാലി മാറ്റിവയ്ക്കണമെന്ന് തുള്‍സയിലെ തദ്ദേശ ആരോഗ്യ കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒക്‌ലഹോമ ഗവര്‍ണറുടെ മറുപടി. തുള്‍സയില്‍ ട്രംപിന്റെ റാലി നടന്ന സ്‌റ്റേഡിയത്തിനു പുറത്ത് പ്രതിഷേധക്കാരും ഒത്തുകൂടിയിരുന്നു. ലോകത്ത് കോവിഡ് രോഗികളുടെ പട്ടികയില്‍ ഒന്നാമതാണ് അമേരിക്ക.

റാലിക്കെത്തിയവരുടെ ശരീരതാപം മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. റാലിയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ഉത്തരവിടണമെന്നാവശ്യപ്പെട്ടു പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജിയില്‍, തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്നില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടെന്നും ഒക്‌ലഹോമ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ 19 വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്. അേതസമയം, റാലിയുടെ സംഘാടകരില്‍ ആറു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം