വീണാജോര്‍ജ് വീണ്ടും; പത്തനംതിട്ടയില്‍ സി.പി.എം പട്ടികയായി

ഇതിനിടെ രാജു എബ്രഹാമിനെ റാന്നിയില്‍ മല്‍സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. റാന്നിയില്‍ തുടര്‍ച്ചയായി അഞ്ചു തവണ മല്‍സരിച്ച് ജയിച്ചയാളാണ് രാജു എബ്രഹാം.

By election desk|Tuesday March 2nd, 2021

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലാകമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ആറന്‍മുളയില്‍ വീണജോര്‍ജും കോന്നിയില്‍ കെ യു ജനീഷ്‌കുമാറും വീണ്ടും മല്‍സരിക്കും. അതെ സമയം, റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു കൊടുക്കേണ്ടെന്നാണ് ജില്ലാകമ്മിറ്റിയുടെ പൊതു വികാരം.

ഇതിനിടെ രാജു എബ്രഹാമിനെ റാന്നിയില്‍ മല്‍സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. റാന്നിയില്‍ തുടര്‍ച്ചയായി അഞ്ചു തവണ മല്‍സരിച്ച് ജയിച്ചയാളാണ് രാജു എബ്രഹാം. ഒരു തവണകൂടി അദ്ദേഹത്തെ മല്‍സരിപ്പിക്കുന്നതിന് അനുമതി നല്‍കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ശിപാര്‍ശ ചെയ്തതായാണ് വിവരം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം