കോവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാൾ താഴെയെന്ന് കേന്ദ്രം

കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷം പേരിൽ 324 എന്നതാണ്. അതേസമയം കേരളത്തിൽ പത്ത് ലക്ഷത്തിൽ 212 പേരെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

Thursday July 30th, 2020

ന്യൂഡൽഹി:  കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിൽ പത്ത് ലക്ഷം പേരിൽ 212 പേരെ മാത്രമാണ് പരിശോധിക്കുന്നത്. അതേസമയം മരണ നിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷം പേരിൽ 324 എന്നതാണ്. അതേസമയം കേരളത്തിൽ പത്ത് ലക്ഷത്തിൽ 212 പേരെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. എന്നാൽ കോവിഡ് രോഗ മുക്തി നിരക്കിൽ കേരളം മുന്നിലാണ്. ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. 2.21% ആണ് മരണ നിരക്കിന്റെ ദേശീയ ശരാശരി. രോഗമുക്തിയിലൂടെ സമൂഹം നേടുന്ന ആ൪ജിത പ്രതിരോധം കോവിഡ് പ്രതിരോധത്തിനുള്ള ശരിയായ മാ൪ഗമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗം പടരുന്നത് നിയന്ത്രിക്കാനാണ് നാം മുൻഗണന നൽകേണ്ടത്. രോഗ മുക്തി നിരക്ക് രാജ്യത്ത് കൂടി വരുന്നത് വലിയ നേട്ടമാണെന്ന് കേന്ദ്രം അവകാശപ്പെട്ടു. ഏപ്രിൽ മാസത്തിൽ 7.8% ആയിരുന്നത് ഇപ്പോൾ 64.44% ആയിട്ടുണ്ട്. പതിനാറ് സംസ്ഥാനങ്ങളിലിത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇന്ത്യയിലെ കോവാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം