വ്യായാമം ചെയ്യുന്ന ഖുശ്ബുവിന്റെ ചിത്രത്തിനു താഴെ പരിഹാസ കമന്റ്; ചുട്ടമറുപടിയുമായി നടി

പ്രായം വെറുമൊരു നമ്പറാണെന്നും വ്യായാമം തുടരണമെന്നും നിരവധി ആരാധകരാണ് താരത്തെ ആശംസിക്കുന്നത്. എന്നാല്‍ അതിലൊരു കമന്റ് ബോഡിഷെയ്മിംഗ് ആയിരുന്നു. കുട്ടിയാനയെപ്പോലെയുണ്ട് എന്നായിരുന്നു ആ കമന്റ്.

Saturday August 1st, 2020

ചെന്നൈ: വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഖുശ്ബു. വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്‌റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്ടാഗുകള്‍ നല്‍കിയാണ് ഖുശ്ബു താന്‍ വ്യായാമം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ടെസ്റ്റിംഗ് ഫ്‌ലെക്‌സിബിളിറ്റി എന്ന് പറഞ്ഞാണ് ഖുശ്ബു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
kushboo
പ്രായം വെറുമൊരു നമ്പറാണെന്നും വ്യായാമം തുടരണമെന്നും നിരവധി ആരാധകരാണ് താരത്തെ ആശംസിക്കുന്നത്. എന്നാല്‍ അതിലൊരു കമന്റ് ബോഡിഷെയ്മിംഗ് ആയിരുന്നു. കുട്ടിയാനയെപ്പോലെയുണ്ട് എന്നായിരുന്നു ആ കമന്റ്. കമന്റിട്ട വ്യക്തിക്ക് ചുട്ട മറുപടി കമന്റിലൂടെ തന്നെ നല്‍കിയിട്ടുണ്ട് താരം. തന്നെ പരിഹസിച്ച വ്യക്തിക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് നടി.
kushboo
അടുത്തിടെ മകള്‍ ആനന്ദിതയുടെ ചിത്രങ്ങളും ഖുശ്ബു പങ്കുവച്ചിരുന്നു. തടിച്ച ശരീര പ്രകൃതമുള്ള ആനന്ദിതയുടെ മേക്ക് ഓവര്‍ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. മെലിഞ്ഞ് സുന്ദരിയായി സാരിയുടുത്ത് നില്‍ക്കുന്ന ഖുശ്ബുവിന്റെ മകളുടെ ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം