നബിയും ടിപ്പുവും യേശുവും ഭരണഘടനയും പുറത്ത്; കര്‍ണാടകയില്‍ വിദ്യഭ്യാസ പരിഷ്‌കാരത്തില്‍ അടിമുടി വര്‍ഗീയത

ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസില്‍ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്.

Wednesday July 29th, 2020

ബംഗ്ലൂരു: ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ കുറയുന്നതിന്റെ പേരിലാണ് സിലബസ് പരിഷ്‌കാരം. അതേസമയം സിലബസ് പരിഷ്‌കാരത്തിന്റെ മറവില്‍ ബിജെപി സര്‍ക്കാര്‍ വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ടിപ്പു ജയന്തി ഉള്‍പ്പെടെ ഔദ്യോഗികമായി ആഘോഷിക്കുന്നത് നിര്‍ത്തലാക്കിയ ബി.ജെ.പി സര്‍ക്കാരിലെ നേതാക്കള്‍ മുമ്പും പാഠഭാഗങ്ങളില്‍ നിന്ന് ടിപ്പുവിന്റെ ചരിത്രം ഒഴിവാക്കാന്‍ നീക്കം നടത്തിയിരുന്നു. ബി.ജെ.പി നേതാക്കളുടെ ആവശ്യത്തെതുടര്‍ന്ന് പാഠഭാഗങ്ങളില്‍നിന്ന് ടിപ്പുവിനെ ഒഴിവാക്കുന്നതിന് 2019 ഡിസംബറില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആവശ്യം തള്ളിയിരുന്നു.

ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരുവിന്റെ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുല്‍ത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസില്‍ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്. എന്നാല്‍, പാഠ്യഭാഗങ്ങള്‍ വെട്ടിമാറ്റുന്നത് അശാസ്ത്രീയമാണെന്നും അധ്യയനവര്‍ഷം മേയിലേക്ക് നീട്ടുകയാണ് വേണ്ടതെന്ന അഭിപ്രായവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം