2032 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് ഖത്തർ

2022 ലോകകപ്പ് കഴിഞ്ഞ കൃത്യം പത്ത് വര്‍ഷം കഴിഞ്ഞ് നടക്കേണ്ട 2032 ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള സന്നദ്ധതയാണ് ഖത്തര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനായുള്ള താല്‍പ്പര്യം അറിയിച്ച് ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയതായി എഎഎഫ് പി റിപ്പോര്‍ട്ട് ചെയ്തു.

Tuesday July 28th, 2020

ദോഹ: 2032 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍. സന്നദ്ധത അറിയിച്ച് ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയില്‍ അപേക്ഷ നല്‍കി.

2022 ലോകകപ്പ് കഴിഞ്ഞ കൃത്യം പത്ത് വര്‍ഷം കഴിഞ്ഞ് നടക്കേണ്ട 2032 ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള സന്നദ്ധതയാണ് ഖത്തര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനായുള്ള താല്‍പ്പര്യം അറിയിച്ച് ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയതായി എഎഎഫ് പി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന്‍റെ ബഹുമുഖ വികസനപദ്ധതികള്‍ക്ക് ഒളിമ്പിക്സ് ആതിഥേയത്വം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ഷെയ്ഖ് ജൊആന്‍ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി എഎഫ്പിയോട് പറഞ്ഞു. അതേസമയം ഇന്ത്യയും 2032 ഒളിമ്പിക്സ് ആതിഥേത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ ഓസ്ട്രേലിയയും ചൈനയ്ക്കൊപ്പം ദക്ഷിണ – ഉത്തര കൊറിയകള്‍ ചേര്‍ന്നുള്ള സംയുക്ത ആതിഥേയത്വത്തിനായുള്ള അപേക്ഷകളും ഐഒസിക്ക് ലഭിച്ചിട്ടുണ്ട്.

വിവിധ ഘടകങ്ങള്‍ പരിശോധിച്ചാകും ഐഒസി തീരുമാനം പ്രഖ്യാപിക്കുക. ഇക്കഴിഞ്ഞ ലോക അത്ലറ്റിക് മീറ്റ് ഏറ്റവും മികച്ച രീതിയില്‍ നടത്താനായതും ക്ലബ് ലോകകപ്പ്, പുറമെ 2022 ലോകകപ്പ് നടത്തിപ്പും ഇക്കാര്യത്തില്‍ ഖത്തറിന് വലിയ ആത്മവിശ്വാസം പകരുന്ന ഘടകങ്ങളാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം